ന്യൂഡല്‍ഹി: വീണ്ടും ഇറാഖിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ ആരംഭിച്ചു. 30 വര്‍ഷത്തിന് ശേഷമാണ് സര്‍വ്വീസ് പുനരാരംഭിക്കുന്നത്. ഷിയാ തീര്‍ത്ഥാടകരുമായി ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച നജാഫ് വിമാനത്താവളത്തിലിറങ്ങി. ഷിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജാഫ്.
വിമാനജീവനക്കാരെയും തീര്‍ത്ഥാടകരെയും ഇറാഖി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഇന്ത്യയില്‍നിന്ന് ഒരു വിമാനം ഇറാഖില്‍ വരാറില്ലായിരുന്നു എന്ന് ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രദീപ് സിങ് രാജ്പുരോഹിത് പറഞ്ഞു. ഇറാഖില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയെയും കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണവും ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് അവിടേക്കുള്ള വിമാനസര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചിരുന്നത്.
Discussion about this post