തിരുവനന്തപുരം: പുല്‍വാമയില്‍ കൊല്ലപ്പെട്ട ഭടന്മാര്ക്ക് ആദരാജ്ഞലി ആര്‍പ്പിച്ച് അഡ്വ ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സൈനികര്‍ക്ക് ആദരാജ്ഞലി ആര്‍പ്പിച്ചത്.
പതിവുപോലെ നടക്കുന്നു. ഭീകരര്‍ക്ക് ചുട്ട മറുപടി എന്ന് ആഭ്യന്തരമന്ത്രി, സൈനികരുടെ ത്യാഗം വൃഥാവിലാവില്ല എന്ന് പ്രധാനമന്ത്രി. ലോക നേതാക്കള്‍ ഞെട്ടുന്നു, പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതുന്നു. പോലീസ് അന്വേഷണം തുടങ്ങി. അതിര്‍ത്തി കടന്നുളള ആക്രമണത്തെ പറ്റി സൈന്യം ആലോചിക്കുന്നു. ഈ അധ്യായം ഇവിടെ അവസാനിക്കാനാണ് സാധ്യതയെന്ന് ജയശങ്കര്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഒരിടവേളയ്ക്കു ശേഷം തീവ്രവാദികള്‍ ആഞ്ഞടിച്ചു. ചാവേറാക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെട്ടു, അതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പിന്നെ എല്ലാം പതിവുപോലെ നടക്കുന്നു. ഭീകരര്‍ക്ക് ചുട്ട മറുപടി എന്ന് ആഭ്യന്തരമന്ത്രി, സൈനികരുടെ ത്യാഗം വൃഥാവിലാവില്ല എന്ന് പ്രധാനമന്ത്രി. ലോക നേതാക്കള്‍ ഞെട്ടുന്നു, പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതുന്നു.
പോലീസ് അന്വേഷണം തുടങ്ങി. അതിര്‍ത്തി കടന്നുളള ആക്രമണത്തെ പറ്റി സൈന്യം ആലോചിക്കുന്നു.
ഈ അധ്യായം ഇവിടെ അവസാനിക്കാനാണ് സാധ്യത.
ഫുല്വാനയില് ജീവത്യാഗം ചെയ്ത ഭടന്മാര്ക്ക് ആദരാഞ്ജലി.’
Discussion about this post