ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപമായ ബിഎസ്എന്‍എല്‍ അടച്ച് പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ ഈ വാര്‍ത്തകളെ അത്രയും തള്ളി രംഗത്ത് വന്നിരിക്കുകയാണ് അധികൃതര്‍.
ആ വാര്‍ത്തകള്‍ തെറ്റാണെന്നും, പ്രവര്‍ത്തനം നിര്‍ത്താനാവശ്യപ്പെട്ട് ഒരു നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ തന്നിട്ടില്ലെന്നും ഗ്രാമീണ ഇന്ത്യയിലടക്കം ബിഎസ്എന്‍എല്‍ നല്‍കുന്ന സേവനങ്ങളില്‍ സര്‍ക്കാരിന് മതിപ്പാണുള്ളതെന്നും സ്ഥാപനം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
ബിഎസ്എന്‍എല്ലിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ടെലകോം മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ടെന്നും ഇക്കാര്യം ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ പരിഗണനയിലാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഓഹരി വിറ്റഴിക്കല്‍, അടച്ചു പൂട്ടല്‍, നവീകരണം തുടങ്ങിയ വഴികള്‍ ഉടന്‍ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.
Discussion about this post