പുല്‍വാമ: ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വസന്ത് കുമാര്‍ ഉള്‍പ്പെടെ 44 പേരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടാകുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലയെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.
Discussion about this post