ഡല്‍ഹി അഴിമതിവിരുദ്ധ ബ്യൂറോയുടെ (ആന്റി കറപ്ഷന്‍ ബ്യൂറോ) നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാരിനെന്ന് സുപ്രീം കോടതി. അഴിമതിയുമായി ബന്ധപ്പെട്ട് എസിബി അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനല്ല, കേന്ദ്ര സര്‍ക്കാരിനാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് തിരിച്ചടിയായി. ലെഫ്.ജനറലിനേയും കേന്ദ്ര സര്‍ക്കാരിനേയും സംബന്ധിച്ച് ആശ്വാസവും.
ജസ്റ്റിസുമാരായ എകെ സിക്രിയുടേയും അശോക് ഭൂഷന്റേയും ബഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അവകാശം ആര്‍ക്കാണ് എന്നത് സംബന്ധിച്ച് രണ്ടംഗ ബഞ്ചിലെ രണ്ട് ജഡ്ജിമാരും ഭിന്നാഭിപ്രായമാണ് പങ്കുവച്ചത്. ഇതേതുടര്‍ന്ന് ഇത് സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കാന്‍ കൂടുതല്‍ വലിയ ബഞ്ചിനെ നിയോഗിച്ചു. ഇരു സര്‍ക്കാരുകളും പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകുമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം ജനാധിപത്യവിരുദ്ധമാണ് സുപ്രീം കോടതി വിധി എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ പോലും അധികാരമില്ലെങ്കില്‍ പിന്നെ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്തിനാണ് എന്ന് സുപ്രീം കെജ്രിവാള്‍ ചോദിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ പോലും അധികാരമില്ലെങ്കില്‍ പിന്നെ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്തിനാണ് എന്ന് സുപ്രീം കോടതി ചോദിച്ചു. ഡല്‍ഹി നിയമസഭയില്‍ 66 സീറ്റുള്ള പാര്‍ട്ടിക്ക് ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല, നാല് സീറ്റുള്ള പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നു എന്ന അവസ്ഥയാണ് – കെജ്രിവാള്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ നിയമനം, പോസ്റ്റ്, ട്രാന്‍സ്ഫര്‍ ഇതെല്ലാം തീരുമാനിക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ് എന്നത് സംബന്ധിച്ച് കോടതി വ്യക്തത വരുത്തിയിട്ടില്ല. വൈദ്യുതി, റവന്യു വകുപ്പുകള്‍, ഗ്രേഡ് 3, നാല് ഉദ്യോഗസ്ഥരെ സഥലം മാറ്റാനുള്ള അധികാരം, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള അധികാരം, ഡിസ്‌കോംസ് ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അധികാരം തുടങ്ങിയവയെല്ലാം ഡല്‍ഹി സര്‍ക്കാരിനായിരിക്കും. ഇലക്ട്രിസിറ്റി ആക്ടിലും ഇലക്ട്രിസിറ്റി റിഫോംസ് ആക്ടിലും ഡല്‍ഹി സര്‍ക്കാരിനാണ് പൂര്‍ണ നിയന്ത്രണമെന്നും കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ യാതൊരു അവകാശവുമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post