ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ രംഗത്ത്. മോഡി പച്ചക്കള്ളങ്ങള്‍ മെനയുന്നു ഇനിയും അധികാര കസേരയില്‍ എത്താണ് അദ്ദേഹത്തിന് മോഹം എന്ന് കനയ്യ ആരോപിച്ചു. അതേസമയം മോഡി ഗുജറാത്തിന്റെ പ്രതിച്ഛായ തന്നെ നശിപ്പിച്ചു കളഞ്ഞു. തന്റെ ഭരണ കാലയളവിനുള്ളില്‍ എന്തു ചെയ്തുവെന്ന് മോഡി വ്യക്തമാക്കണം. ഉത്തരങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് താങ്കള്‍ക്ക് എന്നെ പിന്തിരിപ്പിക്കാന് സാധിക്കില്ലെന്നും കനയ്യ പറഞ്ഞു.
എന്തിനാണ് ജനങ്ങള്‍ ഇവരെ ജയിപ്പിച്ച് സ്ഥാനത്തെത്തിച്ചതെന്ന് അവര്ക്കറില്ലേ ഇവിടെ തൊഴിലില്ലായ്മ വര്‍ധിക്കുന്നു നല്ല വിദ്യാലയങ്ങളില്ല ആശുപത്രികളില്ല.. എന്നാല്‍ മോഡി ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കിരിനോട് ചോദ്യം ഉന്നയിക്കുക എന്നത് എന്റെ അവകാശമാണ്. എന്നാല്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവരെന്നെ ഭീഷണിപ്പെടുത്തി. പക്ഷേ ഇതുകൊണ്ടോന്നും ഞാന്‍ ഭയപ്പെടില്ലെന്നും രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ സൂചിപ്പിച്ച് കനയ്യ പറഞ്ഞു.
ഗുജറാത്തിലെ രാജ്കോട്ടില്‍ പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍. റാലിയില്‍ കനയ്യക്ക് പുറമേ ദലിത് പ്രക്ഷോഭ നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി, പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവരും പങ്കെടുത്തു.
Discussion about this post