ഡെറാഡൂണ്‍: കനത്തമഴ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയി. നാല് മണിക്കൂറുകള്‍ പിന്നിട്ടതിനു ശേഷം മഴ തോര്ന്നതിനു ശേഷമാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ നിന്നും മോഡിക്ക് പുറത്തിറങ്ങാനായ്ത്. ഇന്ന് രാവിലെയാണ് സംഭവം. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലും സഹകരണമേഖലയിലും 3400 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനത്തിനായാണ് മോഡി ഉത്തരാഖണ്ഡില്‍ എത്തിയത്.
പിന്നീട്, 11 മണിയോടെ അദ്ദേഹം ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിലേക്ക് ഹെലികോപ്റ്ററില്‍ യാത്രയായി. കടുവ സംരക്ഷണ കേന്ദ്രമായ ജിം കോര്‍ബറ്റില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് മോഡി എത്തുന്നത്. വൈകിട്ട് മൂന്ന് മണിക്ക് രുദ്രപൂരില്‍ നടക്കുന്ന ചടങ്ങില്‍ 3400 കോടിയുടെ രാജ്യത്ത ആദ്യത്തെ ഇന്റ്രഗ്രേറ്റഡ് സഹകരണ വികസന പ്രൊജക്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
Discussion about this post