ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആലിംഗനം ചെയ്ത സംഭവം സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് രാഹുല്‍.
‘മോഡിജിക്ക് തന്നോടുള്ള വിദ്വേഷം നീക്കാനാണ് അന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തത്. അതിനപ്പുറം മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല’ എന്നായിരുന്നു രാഹുല്‍ പറയുന്നത്.
എന്നാല്‍ ആത്മാര്‍ത്ഥമായ ആലിംഗനവും നിര്‍ബന്ധിതമായ ആലിംഗനവും തനിക്ക് വേര്‍തിരിച്ചറിയാമെന്നായിരുന്നു മോഡിയുടെ വിമര്‍ശനം. വലിയ ഭൂകമ്പം വരുമെന്ന് ചിലര്‍ പറഞ്ഞുവെങ്കിലും ചെറിയ ഭൂകമ്പം പോലും ഉണ്ടായില്ലെന്നും രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പരാമര്‍ശിക്കാതെ മോഡി പരിഹസിച്ചിരുന്നു. പതിനാറാം ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
‘ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. പക്ഷേ വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്നും’ പറഞ്ഞ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ച് മോഡിയുടെ സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു.
Discussion about this post