ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് ഹര്‍ജിയില്‍ സുപ്രീം കോടതി രണ്ടംഗം ബഞ്ചില്‍ ഭിന്നാഭിപ്രായം. നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള ഭരണ വിഷയങ്ങളില്‍ ലെഫ്റ്റനന്റെ് ഗവര്‍ണറുടെ അധികാരം സംബന്ധിച്ചാണ് സുപ്രീം കോടതിയില്‍ സര്‍ക്കാരടക്കം ഉള്ളവര്‍ ഹര്‍ജി സമ്മര്‍പ്പിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരത്തില്‍ ജസ്റ്റിസ് എകെ സിക്രി വ്യക്തത വരുത്തി. ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നിവയുടെ അധികാരം ലഫ് ഗവര്‍ണര്‍ക്കാണെന്ന് സിക്രി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അശോക് ഭൂഷണ് ഇതിനോട് വിയോജിച്ചു.
Discussion about this post