പ്രണയം തകര്‍ന്നവര്‍ ഇവിടെ വന്ന് തന്റെ മുന്‍ കാമുകന്റെ/കാമുകിയുടെ ഫോട്ടോ കത്തിച്ചു കളയുക.. ശേഷം മധുരം കഴിക്കുക; പ്രണയദിനത്തില്‍ വ്യത്യസ്ത ഓഫറുകളുമായി ഒരു കഫേ

ബംഗളൂരു: ഇത്തവണ പ്രണയദിനം പ്രണയം തകര്‍ന്നവര്‍ക്ക് കൂടിയുള്ളതാണ്. ഒരു കഫേയാണ് പ്രണയം തകര്‍ന്നവരെ ക്ഷണിക്കുന്നത്. ഇവിടെ പ്രായത്തിന് സ്ഥാനമില്ല. പ്രണയ നഷ്ടങ്ങളില്‍ തകര്‍ന്നിരിക്കുന്നയാളാണെങ്കില്‍ ഈ കഫേയില്‍ നിങ്ങള്‍ക്ക് ധൈര്യമായി കടന്നുചെല്ലാം.

ബംഗളൂരുവിലെ റൗണ്ട് അപ് കഫേയാണ് മികച്ച ഓഫറുകള്‍ പ്രണയബന്ധം തകര്‍ന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഫേയിലെത്തുന്നവര്‍ക്ക് ഭക്ഷണശേഷമുള്ള മധുരപലഹാരം സൗജന്യമായി കിട്ടും. എന്നാല്‍ ചില നിബന്ധനകളുണ്ട്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ പഴയ കാമുകിയുടേയോ കാമുകന്റെയോ ചിത്രം കഫേയില്‍ വച്ച് കത്തിച്ചുകളയണം. ഇങ്ങനെ ചെയ്താല്‍ മധുരപലഹാരങ്ങള്‍ കഫേയില്‍ നിന്നും സൗജന്യമായി ലഭിക്കും.

കഫേയുടെ ഈ വേറിട്ട പരസ്യവും ആശയവും നിമിഷങ്ങള്‍ കൊണ്ട് സോഷ്യല്‍ ലോകത്തും വൈറലായി. പ്രണയിക്കുന്നവര്‍ക്കും കഫേയില്‍ ഫോട്ടോഷൂട്ടിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Exit mobile version