ബംഗളൂരു: സ്കൂളുകളില്‍ പ്രണയദിനാഘോഷം സംഘടിപ്പിക്കരുതെന്ന് കര്‍ണ്ണാടക അസോസിയേറ്റസ് മാനേജ്മെന്റ് ഓഫ് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്കൂള്‍സ് ഉത്തരവ് പുറത്തിറക്കി.
ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കള്‍ക്ക് മൊബൈലില്സന്ദേശമായെത്തിയത്. സ്കൂളുകളിലേക് കുട്ടികള്‍ സമ്മാന പൊതികളുമായി എത്തരുതെന്നും യൂണിഫോം കര്‍ശനമായി ധരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.
അസോസിയേഷന്റെ കീഴില്‍ ആയിരക്കണക്കിന് സ്കൂളുകളാണ് നഗരത്തിലെങ്ങും പ്രവര്‍ത്തിക്കുന്നത്.
Discussion about this post