ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രവാദവും കുറ്റകൃത്യങ്ങളും കുറക്കാന്‍ വേദങ്ങള്‍ക്ക് കഴിയുമെന്ന് കേന്ദ്ര സഹമന്ത്രി സത്യപാല്‍ സിംഗ്. വേദത്തെ തൊട്ട് ഇന്ത്യന്‍ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് തന്റെ സ്വപ്നമെന്നും സത്യപാല്‍ സിംഗ് പറഞ്ഞു.
രാജ്യത്ത് കുറ്റ കൃത്യം കുറക്കാന്‍ വേദത്തിന് കഴിയും അത് കൊണ്ട് നമ്മള് വേദത്തിലെക്ക് മടങ്ങണം. യുഎസ് പ്രസിഡന്റ് ബൈബിളില്‍ തൊട്ട് അധികാരമേല്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്. അത് പോലെ ഇന്ത്യന്‍ പ്രസിഡന്റ് വേദത്തെ ഒരു കൈയില്‍ പിടിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് തന്റെ സ്വപ്നമെന്നും രാജ്യത്തെ നഷ്ടപ്രതാപം വീണ്ടെടുക്കാനും നാം വേദങ്ങളിലേക്ക് പോകണെന്നും അദ്ദേഹം പറഞ്ഞു. അര്യസമാജത്തിന്റെ നാലു ദിന ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post