ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മോഡി സര്‍ക്കാര്‍ വന്‍ആഘോഷത്തോടെ കൊണ്ടുവന്ന വിവാദമായ രണ്ടു ബില്ലുകള്‍ പാസാക്കാനാകാതെയാണ് സഭ പിരിഞ്ഞത്. ലോക്‌സഭ പാസാക്കിയ വിവാദ മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലും രാജ്യസഭയില്‍ കടക്കാതെ പോയി.
എസ്പി നേതാവ് അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞതിനെതിരെ പാര്‍ട്ടി എംപിമാരും പ്രതിപക്ഷ പാര്‍ട്ടികളും ബഹളം വെച്ചതിനെ തുടര്‍ന്ന് സര്‍ക്കാറിന് പൗരത്വ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല.
വിവിധ വിഷയങ്ങളിലെ പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്നാണ് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന് കഴിയാതെ പോയത്.