ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരെ സുപ്രീംകോടതിയില്‍ വാദമുഖമുയര്‍ത്തി സീനിയര്‍ അഭിഭാഷകന് ദുഷ്യന്ത് ദാവെ. രാജകുമാരനെ പോലെ ആണ് അനില്‍ അംബാനി ജീവിക്കുന്നതെന്ന് ദുഷ്യന്ത് ദാവെ സുപ്രീം കോടതിയില്‍ പറഞ്ഞു. അനില്‍ അംബാനി സ്വകാര്യ വിമാനത്തില്‍ ആണ് സഞ്ചാരം. ആഡംബര ഹോട്ടലില്‍ ആണ് താമസം. പക്ഷെ, എറിക്സണ് നല്‍കാനുള്ള പണം മാത്രം നല്‍കുന്നില്ലെന്ന് ദാവെ പറഞ്ഞു.
റാഫേലില്‍ നിക്ഷേപിക്കാന്‍ അനില്‍ അംബാനിക്ക് പണം ഉണ്ട്. എന്നാല്‍ എറിക്സണ് നല്‍കാനുള്ള പണം ഇല്ല എന്നാണ് എറിക്സണ് വേണ്ടി ഹാജര്‍ ആകുന്ന സീനിയര്‍ അഭിഭാഷകന് സുപ്രീം കോടതിയില്‍ പറയുന്നത്. അനില്‍ അംബാനി ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നു കാണിച്ചാണ് എറിക്സണ് കമ്പനി കോടതിയെ സമീപിച്ചത്. അനിലും കമ്പനിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്കു കടക്കുന്നതു തടയണമെന്നും എറിക്സണ് നല്കിയ ഹര്‍ജിയില്‍ പറയുന്നു.
Discussion about this post