സുറിക്ക്: മുംബൈയില്‍ വച്ച് മാര്‍ച്ച് ഒന്‍പതിനാണ് ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. ആകാശ് അംബാനി- ശ്ലോക മേത്ത വിവാഹത്തിന്റെ ബാച്ച്ലര് പാര്‍ട്ടി ഈ മാസം 23 മുതല്‍ 25 വരെ സ്വിസ് ലക്ഷ്വറി മൗണ്ടന്‍ റിസോട്ട് സിറ്റിയായ സെന്റ് മോറിറ്റ്സില്‍ നടക്കും. 20 മീറ്റര്‍ ഉയരത്തില്‍ ഇതിനായി ഉയരുന്ന ടെന്റിന്റെ നിര്‍മ്മാണം സെന്റ് മോറിറ്റ്സ് തടാകത്തിന് സമീപം പൂര്‍ത്തിയായി വരുന്നു.
ബാച്ച്ലര് പാര്‍ട്ടിയില്‍ പ്രതിശ്രുത വധൂവരന്മാരുടെ സുഹൃത്തുക്കളാണ് പ്രധാനമായും പങ്കെടുക്കുന്നത്. 850 അതിഥികളെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. ആകാശിന്റെ സുഹൃത്തായ ബോളിവുഡ് താരം രണ്‍ബീര്‍ കബീര്‍ എത്തുമെന്നാണ് സൂചന. ലണ്ടനില്‍ നിന്നുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് പ്രീ വെഡിങ് പാര്‍ട്ടിക്കായി സെന്റ് മോറിറ്റ്സ് കണ്ടെത്തി ഒരുക്കങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകളുടെ വിവാഹം. ബോളിവുഡ് താരങ്ങള്‍ അടക്കമെത്തിയ വലിയ വിവാഹാഘോഷമായിരുന്നു അത്. ഇഷ അംബാനിയുടെ വിവാഹനിശ്ചയത്തിന് ആകാശും ശ്ലോകയും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകനെയാണ് ഇഷ അംബാനി വിവാഹം ചെയ്തത്.
Discussion about this post