ന്യൂഡല്‍ഹി: സിബിഐയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് എസ്കെ കൗള്‍, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരാണ് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേന്ദ്ര വിജിലന്‍സ് കമ്മീഷന് ഇത് അന്വേഷിക്കണമെന്നും 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതോടൊപ്പം സിബിഐ മേധാവിയായ ചുമതലയേറ്റ നാഗേശ്വര്‍ റാവുവിന് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും കോടതി വിലക്കി.
Discussion about this post