ന്യൂഡല്‍ഹി: ശൂന്യവേളയ്ക്കിടെ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയ്ക്ക് കിട്ടിയ പണിയാണ് ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്. പണി വാക്കുകളിലൂടെ വെച്ചതാകട്ടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും. സംഭവം ഇങ്ങനെ; രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റില്‍നിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി.
ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു. ഇതോടെ സഭയില്‍ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു.
തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കൈകൊണ്ട് കാണിച്ചശേഷം സുരേഷ് ഗോപി ഇരിപ്പിടത്തിന്റെ പിന്‍ഭാഗത്തേക്ക് നടന്നുനീങ്ങി. അപ്പോള്‍ വെങ്കയ്യയുടെ കമന്റ് വന്നു. ”സുരേഷ്, നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതുകൊണ്ടാണ് കാലിടറിയത്”. അധ്യക്ഷന്റെ തത്സമയ നര്‍മം സഭയില്‍ ചിരിപടര്‍ത്തി.