ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വന്‍ പീപിടിത്തം. പശ്ചിംപുരിയിലെ ചേരിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇരുനൂറിലധികം കുടിലുകള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
അപകടത്തില്‍ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു.
ഒന്നേകാലോടെ സ്ഥലത്തെത്തിയ 28 അഗ്നിശമന സേന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കി. തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ ഇറങ്ങിയോടിയത് വന്‍ ദുരന്തം ഒഴിവാക്കി. തീ നിയന്ത്രണ വിധേയമാണ്. എങ്കിലും അവശിഷ്ടങ്ങളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പിരിശോധിക്കുകയാണ്.
Discussion about this post