പാല്‍ഖര്‍: മഹാരാഷ്ട്രായില്‍ യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത് ഹോട്ടല്‍ മുറിയില്‍ വിളിച്ച് വരുത്തി ബന്ദിയാക്കി പീഡിപ്പിച്ചു. ഫെബ്രുവരി പത്തിന് രാത്രി മുതല്‍ 11ന് പുലര്‍ച്ചെവരെ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2017 മുതല്‍ 21കാരിയുമായി ഫൈസല്‍ സൈഫി (23) എന്നയാളുമായി അടുപ്പമുണ്ടായിരുന്നു.പിന്നീട് അയാളെ യുവതി ഒഴിവാക്കി. അക്കാലത്ത് ഇവര്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്പ്രതി രഹസ്യമായി ഫോണില്‍ പകര്‍ത്തിയിരുന്നു. ആ ദൃശ്യങ്ങള്‍ കാണിച്ചാണ് പ്രതി തന്നെ ഭീഷണി പെടുത്തിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്കി.
വിഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് വാഗ്ദാനംചെയ്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി പ്രതി തന്നെ ഫോണില്‍ വിളിച്ചതായും അതിനായി ഹോട്ടല്‍ മുറിയില്‍ വരണമെന്ന് ആവശ്യപെടുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ എത്തിയ യുവതിയെ പ്രതി ബന്ദിയാക്കി ഒരു രാത്രി മുഴുവന്‍ ലൈംഗികമായി പീഡമത്തിന് ഇരയാക്കി എന്ന് പ്രദേശത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ഇതേത്തുടര്‍ന്ന് 21കാരി ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഫൈസല്‍ സൈഫിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post