ന്യൂഡല്‍ഹി: ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഉണ്ടായ ഏറ്റുമുട്ടലുകളെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് എച്ച്എസ് ബേദി സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇരുപത് ഏറ്റുമുട്ടലുകളില്‍ മൂന്ന് എണ്ണം വ്യാജമാണെന്നായിരുന്നു ഉണ്ടായിരുന്നത്.
മാധ്യമപ്രവര്‍ത്തകനായിരുന്ന ബിജി വര്‍ഗീസ്, കവി ജാവേദ് അക്തര്‍ എന്നിവരാണ് ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇവര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയിരുന്നു.കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.
Discussion about this post