ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഓപ്പണ്‍ ആയതിനു പിന്നാലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഫോളോവേഴ്‌സായി ഓടിയെത്തിയത്. എന്നാല്‍, ഒരു ട്വീറ്റ് പോലുമിടാതെ പ്രിയങ്കയുടെ അക്കൗണ്ട് വേരിഫൈ ചെയ്ത നടപടിക്കെതിരെ വിമര്‍ശനവും ട്രോളും ഉയരുന്നുണ്ട്.
വെരിഫിക്കേഷന്‍ നല്‍കിയതും 10000ല്‍ അധികം പിന്തുടരുന്നവരെ കിട്ടിയതും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പോലെയാണെന്നാണ് വിമര്‍ശകര്‍ പരിഹസിക്കുന്നത്. എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് നേരത്തെ വെരിഫിക്കേഷന്‍ നല്‍കുന്ന രീതി ട്വിറ്ററിനുണ്ട് എന്നാണ് കമ്പനി ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം.
നിലവില്‍ ഒന്നരലക്ഷം ഫോളോവേഴ്‌സാണ് പ്രിയങ്കക്ക്. ഏഴ് പേരെയാണ് പ്രിയങ്ക ഫോളോ ചെയ്യുന്നത്.
Discussion about this post