ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ട്യയുടെ കൊലപാതകത്തെ കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാനായി മാറ്റി.
ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി വിധി പറയാന്‍ ആയി മാറ്റിയത്. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടനയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഗുജറാത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്നു ഹരേണ്‍ പാണ്ഡ്യ. 2003 മാര്‍ച്ച് 26 ന് അഹമ്മദാബാദില്‍ വച്ച് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ വെടിയേറ്റു മരിക്കുകയായിരുന്നു.
Discussion about this post