ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി പാര്‍ലമെന്റ് വളപ്പിലേയ്ക്ക് കാര്‍ ഇടിച്ചു കയറി. കോണ്‍ഗ്രസിന്റെ മണിപ്പൂരില്‍ നിന്നുള്ള ലോക്സഭാംഗമായ തോക്ചോം മെയ്ന്യയുടെ കാറാണ് പാര്‍ലമെന്റ് വളപ്പിലേക്ക് ഇടിച്ചുകയറിയതെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. 2001 ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയ ഭീകരര്‍ പ്രവേശിച്ച അതേ ഗേറ്റ് വഴിയാണ് കാര്‍ ഇടിച്ചുകയറിയത്. ഇതാണ് ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. എന്നാല്‍ ഗേറ്റിനുമുമ്പിലുണ്ടായിരുന്ന ബാരിക്കേഡില്‍ തട്ടി കാര്‍ നിന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Delhi: Security on high alert after car of an MP rammed into a barricade in Parliament premises. More details awaited. pic.twitter.com/QfzNTHRGYX
— ANI (@ANI) February 12, 2019
Discussion about this post