ന്യൂഡല്‍ഹി: റാഫേലുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിന് രാഷ്ട്രപതി അംഗീകാരം നല്കി. അതേസമയം സിഎജി റിപ്പോര്‍ട്ടില്‍ അംബാനിക്ക് നല്കിയ കരാറിനെപ്പറ്റിയും വിമാനങ്ങളുടെ വിലയുമായി ബന്ധപ്പെട്ടും പരാമര്‍ശങ്ങള്‍ ഇല്ല. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാന്‍ അനുമതി നല്കി.
അതേസമയം സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്ട്ടായിയിരിക്കും സിഎജി സമര്‍പ്പിക്കുകയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സൈന്യത്തിനായി സമീപകാലത്തു നടത്തിയ കരാറുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണു സിഎജി സമര്‍പ്പിച്ചതെന്നാണു സൂചന.
Discussion about this post