ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനിന്റെ യാത്രാനിരക്ക് പുറത്തുവിട്ടിരിക്കുകയാണ് റെയില്‍വെ. ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്ക് എക്‌സിക്യൂട്ടീവ് ക്ലാസില്‍ ട്രെയിന്‍ 18 എന്ന വേഗതയേറിയ ട്രെയിനില്‍ യാത്ര ചെയ്യാന്‍ 3520 രൂപ ടിക്കറ്റിന് വേണം.
ചെയര്‍കാറില്‍ ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് എത്താന്‍ 1850 രൂപ വേണമെന്ന് റെയില്‍ വെ പറയുന്നു. അതേസമയം കാറ്ററിങ് സര്‍വീസ് ചാര്‍ജുകള്‍ ഉള്‍പ്പെടെയുള്ളതാണ് ഈ നിരക്ക്. അവിടെനിന്നുള്ള മടക്ക യാത്രയ്ക്ക് ചെയര്‍കാറില്‍ 1795 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3470 രൂപയുമാണ് ടിക്കറ്റ് നിരക്ക്.