ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള സിഎജി റിപ്പോര്‍ട്ട് ഇന്നും പാര്‍ലമെന്റിന്റെ അജണ്ടയിലില്ല. റാഫേല്‍ കരാറിലെ നടപടി ക്രമങ്ങളില്‍ പാളിച്ച ഇല്ലെന്നും ഫ്രഞ്ച് സര്‍ക്കാരിന്റെ സോവറിന്‍ ഗാരണ്ടി ഇല്ലാത്തത് നഷ്ടമുണ്ടാക്കില്ലെന്നുമാണ് സിഎജി റിപ്പോര്‍ട്ടിലെന്നാണ് സൂചന.
അതേസമയം ബജറ്റ് സമ്മേളനം നാളെ സമാപിക്കും. അതിനിടയിലാണ് ഇന്നും സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ച ഇല്ലാതെ പോകുന്നത്. കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു.
Discussion about this post