മുംബൈ: സ്ത്രീധനം കൊടുക്കരുത് വാങ്ങാരുത് എന്ന് പലവട്ടം ആവര്‍ത്തിച്ചാലും അതെല്ലാം കാറ്റില്‍ പറക്കുകയാണ്. സ്ത്രീധനത്തെ ചൊല്ലി തര്‍ക്കവും മര്‍ദ്ദനവും പീഡനങ്ങളും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ അരങ്ങേറുന്നുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്ത്രീധനത്തെ ചൊല്ലി വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം വധുവിനെ ഭര്‍ത്താവ് തല്ലി കൊന്നു.
മഹാരാഷ്ട്രയിലെ സോലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ശബാ പട്ടേല്‍ എന്ന യുവതിയാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം ഭര്‍ത്താവ് സല്‍മാനും ബന്ധുക്കളും യുവതിയോട് മേശമായി പെരുമാറിയിരുന്നു. വീട്ടില്‍ പോയി കാശ് വാങ്ങി വരാന്‍ ശേബായോട് ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം സല്‍മാന്‍ യുവതിയെ പണം വാങ്ങി വരുന്നതിന് വേണ്ടി വീട്ടിലേയ്ക്ക് അയച്ചു.
തുടര്‍ന്ന് യാതൊരു വിവരവും ലഭിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി നാലിന് ഭാര്യ വീട്ടിലെത്തിയ സല്‍മാന്‍ വീണ്ടും പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതില്‍ കുപിതനായ സല്‍മാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.