അവനെ കണ്ട മാത്രയില്‍ ചിലര്‍ ആര്‍ത്തു പരിഹസിച്ചു.. ‘കുരങ്ങന്‍ കുരങ്ങന്‍’ മറ്റു ചിലര്‍ ആ രൂപം കണ്ട് പേടിച്ച് ഓടി.. കുറുക്കന്റെ മുഖത്തിന് സാമ്യമാണ് അവന്റെ മുഖം; കണ്ണു നിറയ്ക്കും അവസ്ഥ

ഭോപ്പാല്‍: അവനെ കണ്ട മാത്രയില്‍ ചിലര്‍ ആര്‍ത്തു പരിഹസിച്ചു.. ‘കുരങ്ങന്‍ കുരങ്ങന്‍’ മറ്റു ചിലര്‍ ആ രൂപം കണ്ട് പേടിച്ച് ഓടി.. കൂട്ടുകാരില്ല, എല്ലാവരും തള്ളി. എന്നാല്‍ അവനും തങ്ങളിലൊരുവനാണ് തങ്ങളെ പോലെ മനുഷ്യനാണ് എന്ന് തിരിച്ചറിഞ്ഞതോടെ പതിയെ പതിയെ പലരും അവനുമായി അടുത്തു തുടങ്ങി. വെറുപ്പിന്റെ നാളുകള്‍ മാറി. പക്ഷേ അപ്പോഴും താന്റെ വേദനയും നാണക്കേടും ലളിത് എന്ന പതിമൂന്നുകാരന്റെ ഉള്ളില്‍ പുകയുകയായിരുന്നു.

ലളിതിന്റെ മുഖത്ത് രോമവളര്‍ച്ച കൂടുതലാണ്. കണ്ടാല്‍ ആര്‍ക്കം ഭയമാകും.. ജനിച്ച് അരമണിക്കൂറാകും മുമ്പേ നഴ്‌സാണ് അവനിലെ ആ രൂപമാറ്റം ശ്രദ്ധിച്ചത്. മുഖം നിറച്ചും രോമകൂപങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. കണ്ടമാത്രയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് അത് മുഴുവന്‍ വടിച്ചു കളയാനാണ്. പക്ഷേ കണ്ടതിലും പതിന്മടങ്ങായി രോമങ്ങള്‍ തിരിച്ചു വന്നു. ഇന്ന് അവന്റെ മുഖം നിറയെ, കൃത്യമായി പറഞ്ഞാല്‍ കണ്ണും, മൂക്കും വായും ഒന്നും തിരിച്ചറിയാന്‍ പോലുമാകാത്ത വിധം രോമകൂപങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. കുറുക്കന്റെ മുഖം പോലെ സമാനമാണ് ആ മധ്യപ്രദേശുാരന്റെ മുഖം.

‘ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. പലരേയും അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല, എന്തിനേറെ ഒന്ന് നേരാംവണ്ണം ശ്വാസമെടുക്കാനാകില്ല. ഈ രോമം ഇല്ലായിരുന്നെങ്കില്‍ എന്റെ മുഖം കുറേക്കൂടി ഭംഗിയുള്ളതായേനെ.’- ലളിത് പറയുന്നു

വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്ന രോഗമാണ് ലളിതിനെ ബാധിച്ചത്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗാവസ്ഥയാണിത്. ഈ രോഗം ബാധിച്ചവരുടെ മുഖത്തും ശരീരമാസകലവും അഞ്ചുസെന്റീമീറ്റര്‍വരെ നീളത്തില്‍ രോമം വളര്‍ന്നുവരും.

ആദ്യം ഭയപ്പെട്ടെങ്കിലും ലളിതിനെ കണ്ടുകണ്ട് കൂട്ടുകാരും നാട്ടുകാരുമൊക്കെ അവനെ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പഠനത്തില്‍ മിടുക്കനായ ലളിത് സ്‌കൂളിലെല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. എന്നാല്‍, പെട്ടെന്നൊരാള്‍ അവനെ കണ്ടാല്‍ പേടിച്ചുപോകും. ചിലര്‍ കുരങ്ങനെന്നുവിളിച്ച് കല്ലെറിയാറുണ്ടെന്നും ലളിത് സങ്കടത്തോടെ പറയുന്നു.

എന്നാല്‍ ഭാവിയില്‍ പോലീസ് ഓഫീസറാകണമെന്നാണ് ലളിതിന്റെ ആഗ്രഹം. അതുകൊണ്ട്തന്നെ തന്റെ രോഗം ഇപ്പോള്‍ വിഷമ ഘടകമായി അവന്‍ എടുക്കാറില്ല. തന്റെ മുഖത്തെ രോമങ്ങള്‍ മറ്റുള്ളവരില്‍നിന്ന് തന്നെ വ്യത്യസ്തനാക്കുകയാണ് ചെയ്യുന്നതെന്ന് ലളിത് പറയുന്നു. മറ്റുകുട്ടികളെപ്പോലെയായിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. അത് സാധിക്കില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമം മാറും. ഇപ്പോള്‍ ഈ രൂപത്തില്‍ താന്‍ സംതൃപ്തനാണെന്നും ലളിത് പറയുന്നു.

ലളിതിന് അഞ്ച് സഹോദരിമാരുണ്ട്. അവര്‍ക്കാര്‍ക്കും ഇത്തരമൊരു പ്രശ്നമില്ലെന്ന് ലളിതിന്റെ അമ്മ പാര്‍വതിഭായി പറഞ്ഞു. ലളിത് ജനിക്കുമ്പോള്‍ത്തന്നെ മുഖത്തുമുഴുവന്‍ രോമങ്ങളുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ജനിച്ച് അരമണിക്കൂര്‍കൊണ്ടുതന്നെ രോമം വന്ന് മുഖം മൂടി. ആദ്യമൊക്കെ ഭയന്നെങ്കിലും പിന്നീട് ലളിത് തങ്ങളുടെ അരുമയായി മാറിയെന്ന് അവര്‍ പറഞ്ഞു.

അതേസമയം പ്രായപൂര്‍ത്തിയായി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ ലളിത് ഇപ്പോള്‍ അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരമുണ്ടാകുമെന്നാണ് മാതാപിതാക്കളുടെ പ്രതീക്ഷ. ഡോക്ടര്‍മാരും ഇത്തരമൊരു സാധ്യത ലളിതിന്റെ കുടുംബാംഗങ്ങളുമായി പങ്കുവച്ചിട്ടുണ്ട്.

Exit mobile version