മംഗലാപുരം: റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാതന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൗപ് പോലീസ് സ്റ്റേഷന് പരിധിയിലെ മജൂര്‍ റെയില്‍വേ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 40-45 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിസരവാസിയായ ഗണേശന്റെ മകനാണ് റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഗണേശന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹത്തിന്റെ മുഖത്ത് ഒരു ടവല്‍ കെട്ടിയ നിലയിലാണ്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മണിപ്പാല്‍ ആശുപത്രിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post