ദോല്‍പൂര്‍: രാജസ്ഥാനിലെ ഗുജ്ജര്‍ സമുദായക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. ഗുജ്ജര്‍ സമരത്തെ തുടര്‍ന്ന് അറുപത്തഞ്ചോളം ട്രെയിനുകളുടെ സര്‍വ്വീസാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. റെയില്‍വേ ട്രാക്ക് ഉപരോധിച്ച് കൊണ്ടുള്ള സമരം റോഡ് ഗതാഗതം തടസപ്പെടുത്തുന്നതിലേക്ക് നീങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
അതേ സമയം ഇന്നലെ സമരക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. നാല് പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയും പോലീസ് വാഹനം തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ രണ്ട് ജീപ്പും ഒരു ബസും സമരക്കാര്‍ കത്തിച്ചു.
സമരത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പശ്ചിമ റെയില്‍വേ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ച് ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഗുജ്ജര്‍ സമുദായക്കാര്‍ സമരം ചെയ്യുന്നത്.
Discussion about this post