ലഖ്‌നൗ: വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്ത വരന്‍ ഓടയില്‍ വീണു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പതിനഞ്ച് പേരടങ്ങുന്ന വരന്റെ സംഘം പാലത്തിലൂടെ നൃത്തം ചെയ്ത് വരുകയായിരുന്നു. പാലത്തിനപ്പുറം വധുവിന്റെ വീട്ടുകാര്‍ കാത്തിരിക്കുന്നുമുണ്ട്.
പെട്ടെന്ന് പാലം തകരുകയും വരനും സംഘവും ഓടയില്‍ വീഴുകയുമായിരുന്നു. ഓടയുടെ മുകളിലാണ് ചെറിയ പാലം പണിതിരുന്നത്. ഈ പാലത്തില്‍ ഏകദേശം പത്ത് മിനുട്ടോളം വരനും കൂട്ടരും ഡാന്‍ ചെയ്തു. പെട്ടെന്ന് പാലം തകരുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഓടയില്‍ നിന്ന് വരനെ കയറ്റി ചടങ്ങ് വീണ്ടും തുടര്‍ന്നു.