ബംഗളൂരു: സ്ഥിരതയില്ലാത്തതിനാല്‍ തന്നെ ഏറെ വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാണ് കര്‍ണാടകത്തിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇത്തരത്തിലുള്ള സര്‍ക്കാരിനെ കേന്ദ്രത്തിലും ഉണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഹുബ്ബള്ളിയില്‍ റാലിയില്‍ പങ്കെടുക്കേേവ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കസേര സംരക്ഷിക്കലാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് നരേന്ദ്രമോഡി പറഞ്ഞു
കസേരയ്ക്കായി പൊതുവേദികളില്‍ കരയേണ്ടി വരുന്ന കുമാരസ്വാമി നിസ്സഹായവസ്ഥയിലാണെന്നും മോഡി പറഞ്ഞു. അതോടൊപ്പം കര്‍ണാടകത്തില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ രാജ്യം മുഴുവന്‍ കാണുന്നുണ്ടെന്നും അധികാരത്തിനു വേണ്ടി കുപ്പികൊണ്ട് തലയ്ക്കടിക്കുന്നവരെ ജനം മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post