ബംഗളൂരു: കര്‍ണാടകയില്‍ അട്ടിമറിയിലൂടെ ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയായി ജെഡിഎസ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. കോലാര്‍ എംഎല്‍എയായ ശ്രീനിവാസ ഗൗഡയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ബിജെപി നേതാക്കളായ അശ്വത് നാരായണന് എംഎല്‍എ, സിപി യോഗേശ്വര്‍, വിശ്വനാഥ് എന്നിവര്‍ തന്നെ സമീപിച്ച് 30 കോടി വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ അഡ്വാന്‍സായി താന്‍ അഞ്ചുകോടി വാങ്ങിയെന്നും ബാക്കി പണം ബിജെപിയില്‍ ചേരുമ്പോള്‍ തരാമെന്നുമാണ് വാഗ്ദാനം ചെയ്തതെന്ന് ശ്രീനിവാസ ഗൗഡ പറഞ്ഞു.
രണ്ട് മാസം മുമ്പാണ് വാഗ്ദാനം ഉണ്ടായതെന്നും മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദേശപ്രകാരം ബിജെപി സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയായിരുന്ന സിഎംആര് അശോക് വഴിയാണ് പണം തിരിച്ചേല്‍പ്പിച്ചതെന്നും ഗൗഡ പറഞ്ഞു.
അതേസമയം ശരണ ഗൗഡയുമായും മകന് ശ്രീനിവാസ ഗൗഡയുമായും കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം യെദ്യൂരപ്പ സമ്മതിച്ചിട്ടുണ്ട്. യെദ്യൂരപ്പയുടെ വാഗ്ദാനം ഓഡിയോ ക്ലിപ്പുകള്‍ സഹിതം പുറത്തുവിട്ട് എച്ച്ഡി കുമാരസ്വാമിയും കോണ്‍ഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
തുടക്കത്തില്‍ ശബ്ദരേഖ വ്യാജമാണെന്ന് പറഞ്ഞ യെദ്യൂരപ്പ ഇന്നാണ് ശബ്ദം തന്റേതാണെന്ന് സമ്മതിച്ചത്. എന്നാല്‍ കുമാരസ്വാമിയാണ് ശരണഗൗഡയെ തന്റെയടുത്തേക്ക് പറഞ്ഞയച്ചതെന്നും സംഭാഷണത്തിലെ പ്രസക്തഭാഗങ്ങളെല്ലാം ഒഴിവാക്കിയാണ് ഇപ്പോള്‍ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.
Discussion about this post