ഗുണ്ടൂര്‍: അന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പരിഹസിച്ച് പ്രധാനമന്ത്രിയുടെ ഗുണ്ടൂരില്‍ പൊതുസമ്മേളനം. പ്രത്യേക പദവി എന്ന ആവശ്യത്തിനപ്പുറം ആന്ധ്രയ്ക്ക് പലതും കേന്ദ്രം നല്‍കി. എന്നാല്‍ അതൊന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല, എന്നാണ് മോദിയുടെ ആരോപണം.
‘രാഷ്ട്രീയത്തില്‍ തന്നെക്കാള്‍ മുതിര്‍ന്ന ആളാണെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അവകാശം. നായിഡു മുതിര്‍ന്ന ആളായിരിക്കും. പുതിയ മുന്നണികളിലേക്ക് മാറുന്ന കാര്യത്തിലാണ് നായിഡു മുതിര്‍ന്നത്. അതേപോലെ തോല്‍വികള്‍ ഏറ്റുവാങ്ങുന്നതിലും നായിഡു മുതിര്‍ന്ന ആളാണ്. എന്‍ടിആറിനെ പോലും പിന്നില്‍ നിന്ന് കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡു.
പൊതുഖജനാവിനെ കൊള്ളയടിച്ച് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുകയാണ് നായിഡു. ഖജനാവിലെ പണം ഉപയോഗിച്ചാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രചരണം നായിഡു നടത്തുന്നത്. ടിഡിപി എന്‍ഡിഎ വിട്ടതിന് ശേഷം ആദ്യമായാണ് മോദി ആന്ധ്രപ്രദേശ് സന്ദര്‍ശിക്കുന്നത്. എന്നാല്‍ മോഡി വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കാന്‍ മന്ത്രിമാരോ മുഖ്യമന്ത്രിയോ നേരിട്ട് എത്തിയിരുന്നില്ല. ഒടുവില്‍ ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിയും ഗവര്‍ണറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
അതേസമയം ‘മോഡി തിരിച്ചുപോവുക’ എന്ന മുദ്രാവാക്യവുമായി കറുത്ത കൊടികളുയര്‍ത്തി ആന്ധ്രയില്‍ പല ഭാഗത്തും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
Discussion about this post