പാട്ന: ബിഹാറിലെ എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേയ്ക്ക് ചേരുന്നു. ഫെബ്രുവരി 15-ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടി പ്രവേശനമെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ ദര്‍ബംഗയില്‍നിന്ന് മൂന്നുതവണ ലോക്സഭയിലെത്തിയ കീര്‍ത്തി ആസാദിനെ 2015-ലാണ് ബിജെപിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ വിമര്‍ശനമുന്നയിച്ചതിനായിരുന്നു പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ബിജെപി വിമതനായി നിലകൊണ്ട അദ്ദേഹം കോണ്‍ഗ്രസിലേക്കോ ആര്‍ജെഡിയിലേക്കോ ചേക്കേറുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് ശരിവെച്ചു കൊണ്ടാണ് കീര്‍ത്തി ആസാദിന്റെ കോണ്‍ഗ്രസ് പ്രവേശനം സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റിലായിരിക്കും ദര്‍ബംഗയില്‍നിന്ന് കീര്‍ത്തി ആസാദ് ജനവിധി തേടുക. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ കീര്‍ത്തി ആസാദ് ഏഴ് ടെസ്റ്റ് മത്സരങ്ങളും 25 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Discussion about this post