ബസ്തി: എഐസിസി ജനറല്‍ സെക്രട്ടറിയായി ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ചുമതലയ്ക്ക് നിയോഗിക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും വില കുറഞ്ഞ ആരോപണവുമായി വീണ്ടും ബിജെപി. ഡല്‍ഹിയിലുള്ളപ്പോള്‍ ജീന്‍സും ടോപ്പും ധരിക്കുന്ന പ്രിയങ്ക, ഉത്തര്‍പ്രദേശില്‍ വരുമ്പോഴാണ് സാരിയും സിന്ദൂരവും ഉപയോഗിക്കുന്നതെന്ന് ബിജെപി എംപി ഹരീഷ് ദ്വിവേദി കുറ്റപ്പെടുത്തി.
തനിക്കോ ബിജെപിക്കോ പ്രിയങ്ക ഒരു വിഷയമല്ല. രാഹുലും പ്രിയങ്കയും പരാജയമാണെന്നും ഹരീഷ് ദ്വിവേദി ആരോപിച്ചു. പ്രിയങ്ക ഗാന്ധിയെ ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നേരത്തെയും ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാവണനും സഹോദരി പ്രിയങ്ക ശൂര്പ്പണഖയുമാണെന്നാണ് റോഹാനിയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ആക്ഷേപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചോക്ളേറ്റ് മുഖങ്ങളെയാണ് ഉപയോഗിക്കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലേഷ് വിജയ് വാര്‍ഗിയയും ആരോപിച്ചിരുന്നു.
Discussion about this post