ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുംതോറും രാഷ്ട്രീയ പാര്‍ട്ടികള്‍ പലതരത്തിലുള്ള പ്രചരണങ്ങളാണ് നടത്താറുള്ളത്. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് വളരെ വ്യത്യസ്തമായാണ് നടത്തിയിരിക്കുന്നത്. ഒരു കിടിലന്‍ ഗെയിം ആണ് കോണ്‍ഗ്രസ് അവതരിപ്പിച്ചിരിക്കുന്നത്. വെറുമൊരു ഗെയിംമല്ല മറിച്ച് മോഡി സര്‍ക്കാറിന്റെ വേഡ് പസിലൂടെ കണ്ടെത്താനാണ് കോണ്‍ഗ്രസിന്റെ ചലഞ്ച്.
‘മോഡിയുടെ അഴിമതികള്‍ കണ്ടെത്തൂ സമ്മാനം നേടൂ’ എന്നാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ പുതിയ വേഡ് പസില്‍ ഗെയിമിന്റെ പേര്. കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ഗെയിം അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ഗെയിമില്‍ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഉത്തരങ്ങള്‍ കമന്റ് ചെയ്ത് മൂന്ന് സുഹൃത്തുക്കള്‍ക്ക് ടാഗ് ചെയ്യുകയും വേണം. ഇത്രയും ചെയ്ത് കഴിഞ്ഞ് ഗെയിമില്‍ നിങ്ങള്‍ വിജയിച്ചാല്‍ പതിനായിരം രൂപയാണ് സമ്മാനമായി ലഭിക്കുക. മോഡി ഗെയിംമിന് പുറമെ കോണ്‍ഗ്രസ് പുറത്തിറക്കിയ രണ്ട് റാപ്പ് ഗാനങ്ങളും ഇപ്പോള്‍ തരംഗമായിരി മാറിയിരിക്കുകയാണ്.
Discussion about this post