തിരുപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുപ്പൂരില്‍. രണ്ടാഴ്ചയ്ക്കിടെ മോഡി നടത്തുന്ന രണ്ടാമത്തെ തമിഴാനാട് സന്ദര്‍ശനമാണിത്. തമിഴ്നാട്ടിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായിട്ടാണ് അദ്ദേഹം എത്തുന്നത്.
ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷമുള്ള പൊതുസമ്മേനത്തില്‍ തമിഴ്നാട്ടിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ നരേന്ദ്ര മോഡി അഭിസംബോധന ചെയ്യും.
അണ്ണാഡിഎംകെ-ബിജെപി സഖ്യം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, പൊന്‍ രാധാകൃഷ്ണന് തുടങ്ങിയവരും പൊതുസമ്മേളത്തില്‍ പങ്കെടുക്കും.
Discussion about this post