പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ദരിദ്ര രാജ്യമായിരുന്ന ഇന്ത്യ ഇന്ന് കരുത്തുറ്റ രാജ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്ന ദിവസം അതിവിദൂരമല്ല. എന്നാല്‍ മോഡിയുടെ നേതൃത്വത്തില്‍ മാത്രമേ അത് സംഭവിക്കുകയുള്ളെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ബീഹാറിലെ ആദിവേശന്‍ ഭവനില്‍ നടന്ന ഇന്ററാക്റ്റീവ് സെക്ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
മോഡിയെ വിമര്‍ശിക്കാം എന്നാല്‍ അദ്ദേഹത്തിന്റെ ആര്മാത്ഥതയെക്കുറിച്ച് ആര്‍ക്കും ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ആവില്ല. വര്‍ഷങ്ങളായി മോഡിയെ വ്യക്തിപരമായി അറിയാം. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ മോഡി ജനങ്ങള്‍ക്കായി ഒത്തിരി കാര്യങ്ങള്‍ ചെയ്തു. ഇനിയും അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post