ന്യൂഡല്‍ഹി: ചികിത്സയ്ക്ക് ശേഷം ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലി തിരിച്ചെത്തി. വൃക്ക സംബന്ധമായ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരിക്കുകയായിരുന്നു മന്ത്രി. നാട്ടില്‍ തിരിച്ചെത്തിയതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
2018 മെയ് 14ന് എയിംസില്‍ വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ബജറ്റ് അവതരണത്തിന് മുമ്പ് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയില്‍ ജനുവരിയിലാണ് വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയത്. എന്നാല്‍ ചികിത്സ നീണ്ടു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലായിരുന്നു ബജറ്റ് അവതരിപ്പിച്ചത്.
Delighted to be back home.
— Arun Jaitley (@arunjaitley) February 9, 2019