ദേശീയ തലത്തില്‍ വിശാല സഖ്യത്തിനില്ല; വിശാല സഖ്യം തെരഞ്ഞെടുപ്പിന് ശേഷം; സീതാറം യെച്ചൂരി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ദേശീയ തലത്തില്‍ വിശാല സഖ്യമില്ലെന്നും, വിശാല സഖ്യം തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണെന്നും യെച്ചൂരി വ്യക്തമാക്കി.

സംസ്ഥാനതലത്തില്‍ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനിക്കും. മാര്‍ച്ച് 3,4 തീയതികളില്‍ കേന്ദ്ര കമ്മിറ്റിയോഗം ചേരുമെന്നും യെച്ചൂരി വിശദമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിജയസാധ്യതയ്ക്ക് പരിഗണന നല്‍കുമെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമോ സംയുക്ത പ്രചരണമോ ഇല്ല. ഇടതുമുന്നണി മത്സരിക്കാത്ത സീറ്റുകളില്‍ ബിജെപിക്കും തൃണമൂലിനും എതിരായ നിലപാട് സ്വീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു. പശ്ചിമബംഗാളില്‍ ചില സീറ്റുകളില്‍ മത്സരിക്കില്ലെന്ന സൂചനയും യെച്ചൂരി നല്‍കി.

Exit mobile version