അഹമ്മദാബാദ്: വിഷമദ്യദുരന്തത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മരിച്ചത് 70 പേര്. ഉത്തരാഖണ്ഡില്‍ ഇരുപത്തെട്ട് പേരാണ് മരിച്ചത്.രണ്ട് പേര് ഗുരുതരാവസ്ഥയിലാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹരാന്‍പുര്‍ ജില്ലയില്‍ 36 പേരും കിഴക്കന്‍ യുപിയില്‍ 8 പേരും മരിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം മരണസംഖ്യ എനിയും ഉയരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉത്തരാഖണ്ഡിലാണ് ആദ്യം വിഷമദ്യം വിതരണം ചെയ്തതെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. ആദ്യമേ ചികിത്സ നല്കാന് കഴിഞ്ഞത് മരണ സംഖ്യ കുറയാന്‍ കാരണമായെന്ന് സഹരാന്‍പുര്‍ ജില്ലാ മജിസ്ട്രേറ്റ് എകെ പാണ്ഡെ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയും ആശുപത്രിയില്‍ പ്രവേശിച്ചവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post