ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് . ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലുമായി കഴിഞ്ഞ വെള്ളിയാഴ്ച 34 പേരാണ് വിഷ മദ്യം കുടിച്ച് മരിച്ചത്. 40-ഓളം പേര് ചികിത്സയിലാണ്. ഉത്തരാഖണ്ഡ് ബലൂപ്പൂര് ഗ്രാമത്തിലെ ബന്ധുവിന്റെ മരണ ചടങ്ങ് സംബന്ധിക്കാന്‍ എത്തിയവരാണ് മരിച്ചവരില്‍ അധികവും. പതിനാറ് പേരാണ് ഇവിടെ മരിച്ചതെന്ന് ഉത്തരാഖണ്ഡ് പോലീസ് പറയുന്നു.
ഉത്തര്‍പ്രദേശിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 18 പേര് മരിച്ചിരുന്നു. യുപിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ രണ്ടു ലക്ഷം രൂപയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് 50,000 രൂപയും സഹായധനമായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post