ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഎമ്മുമായി ധാരണയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസ്. പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമേന്ദ്ര നാഥ് മിത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യ സാധ്യതകള്‍ മങ്ങിയിട്ടില്ലെന്നും സോമേന്ദ്ര പറഞ്ഞു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് എഐസിസി നേതൃയോഗത്തില്‍ ധാരണയായി.
അതേസമയം ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ പ്രതികരിച്ചിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി അടവുനയം പ്രയോഗിക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന് സിപിഎം ബംഗാള്‍ ഘടകം നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.