ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. നല്ല പെരുമാറ്റം കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാറില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികള്‍ക്കും സംസ്ഥാന ടൂറിസം മന്ത്രിയെ വിളിക്കാറുണ്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിന് തന്നെ സര്‍ക്കാര്‍ ക്ഷണിച്ചില്ല.
ശിവഗിരി തീര്‍ഥാടക സര്‍ക്യൂട്ടിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. ശിവഗിരിയിലെ ചടങ്ങിന്റെ പേരില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വിശദീകരണവുമായി രംഗത്തുവന്നത്.
Discussion about this post