ഹൈദരാബാദ്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ അബദ്ധവശാല്‍ അകപ്പെട്ട ഉപകരണം മൂന്നുമാസത്തിനു ശേഷം മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷവും കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു.
ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് 33 കാരിയായ രോഗിയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന കൊടില്(forceps) ഡോക്ടര്‍ മറന്നു വെച്ചത്. വെള്ളിയാഴ്ച നടത്തിയ എക്സ്റേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ കൊടില് കണ്ടെത്തി. ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്തു.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഗാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിലെ സര്‍ജനെതിരെ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഉത്തരവാദിത്വ രഹിതമായ രീതിയില്‍ ശസ്ത്രക്രിയ നടത്തിയ ഗാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിലെ സര്‍ജനെതിരെ കടുത്ത നടപടി വേണമെന്നാണ് രോഗികളുടെ ആവശ്യം.
Discussion about this post