ന്യൂഡല്‍ഹി: നിയമസഭയില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുന്ന നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ കടത്തികൊണ്ടു പോയി എന്നാരോപിച്ച് ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ കേസ്. യെദ്യൂരപ്പയെ കൂടാതെ ബിജെപിയുടെ മല്ലേശ്വരം എംഎല്‍എ അശ്വന്ത് നാരായണിനെതിരെയും കേസുണ്ട്.
അഡ്വക്കറ്റ് ആര്‍എല്‍എ മൂര്‍ത്തി നല്‍കിയ പരാതിയില്‍ ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിക്കൊണ്ടു പോയതായും, നിയസഭാ സാമാജികരെ നിയമവിരുദ്ധമായി പിടിച്ചു വെച്ചതായും ആരോപണം ഉണ്ട്. 2019 ബജറ്റ് അവതരണത്തില്‍ പങ്കെടുക്കാന്‍ ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ അനുവദിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
തുടര്‍ച്ചയായി നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന നാലു എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും ആവശ്യം ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് യെദ്യൂരപ്പ പണം വാഗ്ദാനം ചെയ്തതിനുള്ള തെളിവുകളും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പുറത്തു വിട്ടിരുന്നു.
Discussion about this post