ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്റെ വരദാനമാണെന്ന്
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. നരേന്ദ്ര മോദി ജനങ്ങളുടെ ഹൃദയത്തിലുണ്ട്. കോണ്‍ഗ്രസിന് ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന്റെ വരദാനമായ മോഡി ജനങ്ങളുടെ ഹൃദയത്തിലുണ്ട്. അദ്ദേഹത്തിന്റെ പിന്നാലെയാണ് രാജ്യത്തെ ജനങ്ങള്‍. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും.ആരോപണങ്ങളൊക്കെ കോടതി തന്നെ അവഗണിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതെസമയം മധ്യപ്രദേശില്‍ ഇത്തവണയും ഒരു ഭീഷണിയും ഇല്ലെന്നും ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. വ്യാപം ഉള്‍പ്പടെയുള്ള ആരോപണങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവില്ല. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങല്‍ ചെയ്തതുകൊണ്ട് അവരുടെ അനുഗ്രഹം ഇത്തവണയും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വീണ്ടും അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്ക്കും വീട്, വൈദ്യുതി, ആരോഗ്യ സഹായം, കുട്ടികള്‍ക്ക് പഠന സഹായം അങ്ങനെ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post