കുര്‍ണൂള്‍: കോടതി വളപ്പില്‍ അഭിഭാഷകന് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. നന്ദ്യാല്‍ സ്വദേശി അനില്‍ കുമാറാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
തന്റെ ആവശ്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതി വളപ്പിലെത്തിയ അനില്‍ കുമാര്‍ വിഷം കഴിക്കുന്നത് അടക്കം മൊബൈലില്‍ സ്വയം ചിത്രീകരിച്ചു. പിന്നീട് കുഴഞ്ഞുവീഴുകയും ചെയ്തു. ഇതോടെ സഹപ്രവര്‍ത്തകരെ ഇദ്ദേഹത്തെ നന്ദ്യാലിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനില്‍ കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Discussion about this post