ഭോപ്പാല്‍: ബിജെപി മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാവും ശിവരാജ് സിങ് ചൗഹാന് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന ഡോ രാമകൃഷ്ണ കുസുമാരിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘ആഭര്‍ റാലി’യില്‍ വെച്ചാണ് രാമകൃഷ്ണ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
അതേ സമയം രാമകൃഷ്ണ കുസുമാരിയയ്ക്കൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ദോമന്‍ സിങ് നഗ്പുരെയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.
ബിജെപി മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കാത്തത് കാരണമാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് കുസുമാരിയ പറഞ്ഞു. രാഹുല്‍ഗാന്ധിയ്ക്കും കമല്‍നാഥിനും കീഴില്‍ സംസ്ഥാനം വികസിക്കുമെന്നും പഴയ നല്ല ദിനങ്ങള്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. 1977ല്‍ എംഎല്‍എയായ രാമകൃഷ്ണ കുസുമാരിയ പിന്നീട് അഞ്ചു തവണ എംപിയുമായ നേതാവാണ്. 2008ലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നയാളാണ് കുസുമാരിയ.
Discussion about this post